കൊയിലാണ്ടി :കവലാടിയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെങ്ങോട്ടകാവ് പുളിയുള്ളതില്‍ മീത്തല്‍ ബഷീര്‍ (66)ആണ് മരിച്ചത്. ഇയാള്‍ പൊന്നാനി സ്വദേശിയാണ്.
ഇന്നലെ രാത്രി 9 മണിയോടെ ഇയാള്‍ താമസിക്കുന്ന കവലാടുള്ള ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് ബോധ രഹിതനായി കാണപ്പെടുകയായിരുന്നു.. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി. കബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് കവലാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. ആസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പോലീസ് കേസ് എടുത്തു.
Elderly man dies after collapsing in flat