വടകര: വടകര വിട്രസ്റ്റ് കണ്ണാശുപത്രിയില്‍ കണ്ണില്‍ വേദനയും ബുദ്ധിമുട്ടുമായി വന്ന രോഗിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു. ഡോക്ടര്‍ വിഷ്ണു ദേവരാജ് ആണ് വിരയെ പുറത്തെടുത്തത്.
മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് കയറിപ്പറ്റുന്നത്. അതിന്റെ ലാര്‍വ ബ്ലഡിലൂടെ കണ്ണിലേക്ക് എത്തിയിട്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
കണ്ണിന്റെ കാഴ്ച ശക്തിയെവരെ ബാധിച്ചേക്കാവുന്ന സങ്കീര്‍ണമായ ഈ രോഗത്തെ ഭീതിയില്ലാതെ നേരിടാം വിരയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ അവയെ ജീവനോടെ തന്നെ പുറത്തെടുക്കുന്ന ചികിത്സാരീതി വിട്രസ്റ്റ് കണ്ണാശുപത്രി ഉറപ്പു നല്‍കുന്നു.
A live worm was removed from a patient's eye at Vadakara Vitrust Eye Hospital.