കൊയിലാണ്ടി: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട്ജില്ലാ സമ്മേളനം നടന്നു. അകലാപ്പുഴ ലേക് വ്യൂ പാലസില്‍ നടന്ന പരിപാടി ഐആര്‍എംയു സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി നിയമ പോരാട്ടത്തിന്റെ വഴി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് കുഞ്ഞബ്ദുള വാളൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം പി.പി. ദുല്‍ക്കിഫില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി ഷിബു, കെ ലോഹ്യ, ഐആര്‍എംയു സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ്, സംസ്ഥാന നേതാക്കളായ ഉസ്മാന്‍ അഞ്ച് കുന്ന്, കെ.പി അഷറഫ് പ്രസാദ് കാടാം കോട്, സുനില്‍ കോട്ടൂര്‍, ദേവരാജ് കന്നാട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ കെ.ടി.കെ റഷീദ് നന്ദിയും പറഞ്ഞു.
വാര്‍ത്തയിലെ വിശ്വാസ്യത ; ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ എന്ന വിഷയത്തില്‍ നടത്തിയ മീഡിയ ഓപ്പണ്‍ ഫോറം ഐആര്‍എംയു സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ച് കുന്ന് ഉദ്ഘാടനം ചെയ്തു. യു.ടി ബാബു അധ്യക്ഷത വഹിച്ചു. എന്‍.വി. ബാലകൃഷ്ണന്‍, സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രവി എടത്തില്‍ സ്വാഗതവും ടി.എ ജുനൈദ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി. അഷറഫ്, സുനില്‍ കോട്ടൂര്‍, പ്രസാദ് കാടാങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ദേവരാജ് കന്നാട്ടി സ്വാഗതവും എ.പി. സതീഷ് നന്ദിയും പറഞ്ഞു. പി.കെ പ്രിയേഷ് റിപ്പോര്‍ട്ടും കെടികെ റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തുടര്‍ന്ന് പുതിയ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍ (പ്രസിഡന്റ്), പി.കെ പ്രിയേഷ് കുമാര്‍ (സെക്രട്ടറി), കെ.ടി.കെ റഷീദ് (ട്രഷറര്‍), ദേവരാജ് കന്നാട്ടി, പി.എം സുനന്ദ (വൈ. പ്രസിഡന്റുമാര്‍), എ.പി. സതീഷ്, അനുരൂപ് പയ്യോളി (ജോ. സെക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായി 27 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകള്‍ക്ക് പ്രത്യേക ക്ഷേമനിധിയും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Indian Reporters and Media Persons Union Kozhikode District Conference