---
title: " കൊയിലാണ്ടി നെല്ല്യാടി പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി"
english_title: "Body found near Koyilandy Nelliyadi bridge"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/285571/body-found-near-koyilandy-nelliyadi-bridge"
published_at: "2025-04-24T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a047ed6cf9_NELLIYADY.JPG"
keywords: []
---

#  കൊയിലാണ്ടി നെല്ല്യാടി പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നെല്ല്യാടി പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി മുത്താമ്പി പാലത്തില്‍ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നെല്ല്യാടി പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി മുത്താമ്പി പാലത്തില്‍ നിന്നും ചാടിയ ആളുടെതാണ് മൃതദേഹം എന്ന് സംശയം.

ഇന്നലെ ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത ഒരു കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് സംശയം പറഞ്ഞത്. ബുധനാഴ്ച രാത്രി 9 മണിയോടെ ആണ് സംഭവം.

പാലത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരുപ്പും കുടയും മെബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു. പ്രദേശ വാസികളും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിയതിനിടയിലാണ് നെല്ല്യാടി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/285571/body-found-near-koyilandy-nelliyadi-bridge)