കൊയിലാണ്ടി : കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്നു. കെപിഎ ജില്ലാ പ്രസിഡന്റ് വി.പി സുനില്‍ പതാക ഉയര്‍ത്തി.
ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ദേവ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെപിഎ ജില്ലാ പ്രസിഡന്റ് വി.പി സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് മുഖ്യാതിഥിയായി. വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു.
നാദാപുരം ഡിവൈഎസ്പി എ.പി ചന്ദ്രന്‍, പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, കെപിഒഎ റൂറല്‍ ജില്ലാ സെക്രട്ടറി പി മുഹമ്മദ്, കെപിഎ സിറ്റി പ്രസിഡന്റ് നിറാസ്, കെപിഎ സംസ്ഥാന ട്രെഷറര്‍ ജി.പി അഭിജിത്, കെപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെപിഎ ജില്ലാ കമ്മറ്റി അംഗം എം.വി രമ്യ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്‍ സംഘടന റിപ്പോര്‍ട്ടും കെപിഎ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി പ്രവര്‍ത്തന റിപോര്‍ട്ടും കെപിഎ ജില്ലാ ട്രെഷറര്‍ സജിത്ത് പി.ടി വരവ് ചെലവ് കണക്കും കെപിഎ ജില്ലാ വൈസ് പ്രസിഡന്റ് ദിജീഷ് കുമാര്‍ ഇ. കെ. പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.സി സുഭാഷ് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ വി.ടി മിനീഷ് നന്ദിയും പറഞ്ഞു.
Kerala Police Association District Convention at koilandi