കൊയിലാണ്ടി : കൊയിലാണ്ടിയില്‍ അംഗപരിമിതനെ മര്‍ദ്ദിച്ചതായി പരാതി. മൂടാടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കടലൂര്‍ സ്വദേശി കടികൊയില്‍ ഇസ്മയില്‍ നജീബ് (38) നാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം നന്ദിലത്ത് ഹൗസിനു സമീപം വച്ച് പ്രതി യുവാവിനെ തടഞ്ഞു വച്ചുകൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി. യുവാവിന്റെ വീട്ടുവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്മയില്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.
അക്രമണത്തില്‍ യുവാവിന്റെ സ്വാധീനകുറവുള്ള കൈയ്ക്ക് പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ ഫോണിനും വാഹനത്തിനുമുള്‍പ്പെടെ നാശനഷ്ടം സംഭവിച്ചതായും ഇസ്മയില്‍ വ്യക്തമാക്കി. യുവാവിന്റെ പരാതിയില്‍ പ്രതിക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.
Complaint of assault on disabled person in Koyilandy