കൊയിലാണ്ടി : മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രോത്സവത്തില്‍ കതിന പൊട്ടിക്കുന്നതിനിടയില്‍ വെടിമരുന്നിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
വിഷുദിനത്തില്‍ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന വെടിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം നടന്നത്.
കതിന പൊട്ടിക്കുന്നതിനിടയില്‍ വെടി മരുന്നില്‍ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുറുവങ്ങാട് മീത്തല്‍ വീട് ഗംഗാധരന്‍ നായര്‍ (75) ക്കാണ് സാരമായി പൊള്ളലേറ്റത്.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. ബന്ധുവായ യദുവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു.
മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ സുശീല. മക്കള്‍ സുദീപ്, ഷൈജു. മരുമക്കള്‍ ധന്യ, ഹരിത.
സഹോദരങ്ങള്‍ ദാമോദരന്‍ നായര്‍, ലക്ഷ്മി അമ്മ, ലീല, പരേതരായ കരുണാകരന്‍ നായര്‍, പത്മനാഭന്‍ നായര്‍.
Elderly man dies after being treated for burns after gunpowder caught fire at koilandy