കോഴിക്കോട്: കൊയിലാണ്ടി മേഖലയില്‍ വീണ്ടും രാസലഹരി ഇനത്തില്‍പെട്ട എം ഡി എം എ വേട്ട. വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവാവ് പിടിയില്‍.
കൊഴുക്കല്ലൂര്‍, ധനുവാന്‍ പുറത്ത് താഴേക്കുനി സ്വദേശി നിയാസ് (29)ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനു മുന്‍ വശത്തു നിന്നാണ് പ്രതിയില്‍ നിന്നും വില്പനയ്ക്കായി കൈവശം വച്ചിരുന്ന 5.7 ഗ്രാം എംഡിഎംഎ പിടികൂടിയത്. പ്രതിയുടെ പേരില്‍ എസ്‌ഐ രാജീവ് കേസ് എടുത്തു.
Drug hunt continues in Koyilandy