കൊയിലാണ്ടി: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍(IRMU) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി. മെയ് 2, 3 തിയ്യതികളില്‍ കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ നടക്കുന്ന സമ്മേളനത്തിന് ഇന്ന് വൈകീട്ട് 4 ന് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി.
ജില്ലാ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ച് കുന്ന്, സംസ്ഥാ കമ്മറ്റി അംഗങ്ങളായ കെ.ടി.കെ റഷീദ്, ദേവരാജ് കന്നാട്ടി, ജില്ല കമ്മിറ്റി ഭാരവാഹികളായ സി.എ. റഹ്‌മാന്‍ നന്തി , പി.എം. സുനന്ദ, പി.പി. ഹാരിസ്, രഘുനാഥ് പുറ്റാട്, രവി എടത്തില്‍, എ.പി. സതീഷ്, ടി.എ ജുനൈദ്, ജംഷിദ് മേലത്ത്, കമലേഷ് കടലുണ്ടി, പി.ടി. ജംഷിദ് , ജംഷിദ് അമ്പലക്കുളം എന്നിവര്‍ സംബന്ധിച്ചു.
മെയ് 3 ന് കാലത്ത് 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി, കെ.പി. കുഞ്ഞമ്മത്കുട്ടി എംഎല്‍എ, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫില്‍, എം.പി. ഷിബു, ടി.ടി. ഇസ്മയില്‍, സി.ആര്‍. പ്രഫുല്‍ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആര്‍.എം.യു സംസ്ഥാന പ്രസിസന്റ് പി.കെ. ഹാരിസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് മീഡിയ ഓപ്പണ്‍ ഫോറം നടക്കും. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതരണം, പൊതു ചര്‍ച്ച, മറുപടി എന്നിവക്ക് ശേഷം മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.
മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശുപത്രി ചികിത്സക്ക് ഇളവുകള്‍ നല്‍കുന്നപദ്ധതി, അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ നടക്കും. മാധ്യമ മേഖലയും മാധ്യമപ്രവര്‍ത്തകരും ഏറെ വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ജില്ലാ സമ്മേളനം നടത്തുന്നത്.
IRMU hoists the flag for the Kozhikode district conference