---
title: "#kappad | പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തിലായിരുന്ന കുതിര ചത്തു"
english_title: "Horse riding at Kappad tourist center dies after being bitten by Peppatti"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/145183/horse-riding-at-kappad-tourist-center-dies-after-being-bitten-by-peppatti"
published_at: "2023-09-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd5ff47c38a_kappad_LG.JPG"
keywords: []
---

# #kappad | പേപ്പട്ടിയുടെ കടിയേറ്റ് നിരീക്ഷണത്തിലായിരുന്ന കുതിര ചത്തു

> **Lead Summary:** **കൊയിലാണ്ടി: **പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിര ഇന്നു കാലത്ത് ചത്തു. കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്‌സില്‍ നല്‍കി നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളില്‍ സവാരി നടത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കുതിരക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു.

## Article Content

**കൊയിലാണ്ടി: **പേപ്പട്ടിയുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിര ഇന്നു കാലത്ത് ചത്തു. കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്‌സില്‍ നല്‍കി നിരീക്ഷണത്തിലായിരുന്നു. പിന്നീട് ഓണനാളുകളില്‍ സവാരി നടത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കുതിരക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു.

പ്രാരംഭ നിഗമനത്തില്‍ പ്രസ്തുത കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകള്‍ക്കായി ശ്രവം കൊണ്ടു പോയിരുന്നു. കുതിരയുമായി അടുത്തിടപഴകിയവര്‍, ഉടമസ്ഥര്‍ ഉള്‍പ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് വെറ്ററിനറി സര്‍ജ്ജന്‍ അറിയിച്ചിരുന്നു. കുതിരയെ കണ്ണൂരിലെക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/145183/horse-riding-at-kappad-tourist-center-dies-after-being-bitten-by-peppatti)