കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതല്‍ 31 വരെ നഗരസഭയില്‍ തീവ്ര ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തു.
മെയ്- 18, 19 തിയ്യതികളില്‍ 44 വാര്‍ഡുകളിലും ചെറു ടൗണുകളും വിപുലമായ രീതിയില്‍ സന്നദ്ധ സംഘടനകള്‍ ,യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടത്തും. മെയ് 25 ന് വന്‍ ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി നഗരം ശുചീകരിക്കും.
എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡെ ആചരിക്കും. നഗരസഭയിലെ മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ നടത്തും മുഴുവന്‍ വിദ്യാലയങ്ങളും , ഓഫീസുകളും , വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കും : മെയ് 31 ന് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തും.
യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധ കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈ: ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ അദ്ധ്യഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സി പ്രജില സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, നിജില പറവകൊടി, കൗണ്‍സിലര്‍ വൈശാഖ് കെ.കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷീബ കെ.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് മരുതേരി, സി രാജേഷ്, ബിന്ദുകല എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , വാര്‍ഡ് ശുചിത്വ സമിതി കണ്‍വീനര്‍മാര്‍ , വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ , തൊഴിലുറപ്പ് മേറ്റുമാര്‍ , ഹരിത കര്‍മ്മ സേന പ്രതിനിധികള്‍, വ്യാപാ വ്യവസായി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ശ്രീമതി ഇന്ദു എസ് ശങ്കരി പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Koilandi Municipality pre-monsoon cleaning, elaborate preparations