---
title: "തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു."
english_title: "A class 5 student died of diarrhea and vomiting in Thikodi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/206031/a-class-5-student-died-of-diarrhea-and-vomiting-in-thikodi"
published_at: "2024-05-18T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664885adcc550_ATTACH_NEWS.jpg"
keywords: []
---

# തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

> **Lead Summary:** പയ്യോളി : തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു. തിക്കോടി കോടിക്കലില്‍ മുത്താച്ചിക്കേണ്ടി സക്കറിയയുടെ മകന്‍ മുഹമ്മദ് സിയാന്‍ ആണ് ശനിയാഴ്ച രാവിലെ മുക്കം കെ എം സി ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

## Article Content

പയ്യോളി : തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു. തിക്കോടി കോടിക്കലില്‍ മുത്താച്ചിക്കേണ്ടി സക്കറിയയുടെ മകന്‍ മുഹമ്മദ് സിയാന്‍ ആണ് ശനിയാഴ്ച രാവിലെ മുക്കം കെ എം സി ടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൊയിലാണ്ടിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് അസുഖം ഭേദമാവാത്തതിനാല്‍ വിദഗ്ദചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേങ്കിലും മരിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

പുറക്കാട്, വിദ്യാസദന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.  ഉമ്മ:സഫീന. സഹോദരങ്ങള്‍: സഹ്‌റ, സൈനബ്, സന്‍ഹ, സൈഫ, സൈദ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/206031/a-class-5-student-died-of-diarrhea-and-vomiting-in-thikodi)