തിരുവങ്ങൂര്‍: പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ പുരസ്‌ക്കാരത്തിന് കലാ സാംസ്‌ക്കാരിക സംഘടനാ പ്രഭാഷണ രംഗത്ത് മികവ് തെളിയിച്ച ശ്രീ. യു .കെ രാഘവന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു.
മെയ് 19 ന് ഞായറാഴ്ച്ച നടക്കുന്ന പാട്ടരങ്ങിന്റെ ആറാം വാര്‍ഷികചടങ്ങില്‍ വെച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ പുരസ്‌ക്കാര ജേതാവിന് പ്രശസ്തി പത്രവും ശില്‍പ്പവും നല്‍കുന്നതാണ്. രാവിലെ 10 മണി മുതല്‍ കരോക്കെ ഗാനാലാപന മത്സരം.
വാര്‍ഷിക ആ ഘോഷത്തിന്റെ ഉദ്ഘാടനംവൈകുന്നേരം 5 മണിയ്ക്ക് കേരള ഫോക്ക് ലോര്‍ അക്കാദമിവൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നിര്‍വ്വഹിക്കും. തുടര്‍ന്ന് നാടകം, പാട്ട രങ്ങ് ഫോക്ക് മ്യൂസിക്കിന്റെ നാടന്‍ പാട്ടും അരങ്ങേറും.
Pullat Abdul Khader Pradama Puraskaram, to U.K. Raghavan Master