പുറക്കാട്: ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ മെഡലിനെ ആദരിച്ചു. മിലറ്റിറി ഇന്റലിജന്‍സിനു വേണ്ടി ക്യാപ്റ്റന്‍ അംഗിത് ത്യാഗി ഗൗരവ് പത്രം കൈമാറി. സഹോദരങ്ങളായ ജാനകിയമ്മ ലക്ഷമിക്കുട്ടിയമ്മ, ദാമോദരന്‍ നായര്‍, അച്ചുതന്‍ നായര്‍, കാര്‍ത്യായനി അമ്മ, പത്മനാഭന്‍ നായര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
മേലടി ബ്ലോക്ക് പഞ്ചായത് പ്രസി. സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസി. രാമചന്ദ്രന്‍ കുയ്യണ്ടി , ബ്ലോക്ക് മെമ്പര്‍ രാജീവന്‍ കൊടലൂര്‍, കെ. ശ്രീധരന്‍, എം.കെ. നായര്‍, മനയില്‍ നാരായണന്‍ മാസ്റ്റര്‍, രവി നവരാഗ് , എം.കെ വാസു ,അച്ചുതന്‍ തട്ടാരി എക്‌സ് സര്‍വ്വീസ് സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Tribute to brave jawan Kainoli Sukumaran