#koyilandy | വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി പത്മനാഭന് വീര ശൃംഖല സമര്‍പ്പണം 10ന്

 #koyilandy | വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി പത്മനാഭന് വീര ശൃംഖല സമര്‍പ്പണം 10ന്
Sep 9, 2023 12:16 PM | By NAYANTHARA K

കൊയിലാണ്ടി:   വാദ്യകലാ വിദഗ്ധന്‍ കാഞ്ഞിലശ്ശേരി പത്മനാഭന് വിരശൃംഖല സമര്‍പ്പണം സെപ്റ്റംബര്‍ 10ന് നടക്കും. ഇതോടനുബന്ധിച്ച് കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

. രാവിലെ ഒന്‍പത് മണിക്ക് മട്ടന്നൂര്‍ ശ്രീകാന്ത്,മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയിലും,കോട്ടക്കല്‍ രവി,അരുണ്‍ദേവ് വാര്യര്‍ എന്നിവര്‍ മദ്ദളത്തിലും ഇരട്ടക്കേളി അവതരിപ്പിക്കും. 10 മണിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗുരു വന്ദനം ചടങ്ങിന് ദീപം തെളിയിക്കും. ചടങ്ങില്‍ പോലൂര്‍ രാധാകൃഷ്ണ മാരാര്‍,ചാലില്‍ മാധവ മാരാര്‍,തിരുവളളൂര്‍ രാമകൃഷ്ണ മാരാര്‍,കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍,ശിവദാസ് ചേമഞ്ചേരി,യു.കെ.രാഘവന്‍,തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍,ബാബു കാഞ്ഞിലശ്ശേരി,കാഞ്ഞിലശ്ശേരി അച്ചുതന്‍ മാരാര്‍,കാഞ്ഞിലശ്ശേരി ദാമോദരന്‍ നായര്‍,കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍,ശ്രീധരന്‍ തിരുവങ്ങൂര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് അമ്പലപ്പുഴ വിജയകുമാര്‍,വിപിന്‍ കുമാര്‍ കോന്നി എന്നിവരുടെ സോപാന സംഗീതം. 11.30ന് പോരൂര്‍ ഉണ്ണികൃഷ്ണന്‍,കല്‍പ്പാത്തി ബാലകൃഷ്ണന്‍,കലാനിലയം ഉദയന്‍ നമ്പൂതിരി,ശുകപുരം ദിലീപ്,ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന പഞ്ച തായമ്പക.1.30ന് നാദസ്വര കച്ചേരി. മൂന്ന് മണിക്ക് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,കോട്ടയ്ക്കല്‍ രവി,തിച്ചൂര്‍ മോഹനപ്പൊതുവാള്‍,മച്ചാട് മണികണ്ഠന്‍,മുണ്ടത്തിക്കോട് സന്തോഷ് എന്നിവരുടെ പഞ്ചവാദ്യം. വൈകീട്ട് അഞ്ച് മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ സമര്‍പ്പിക്കും. ഡോ.ഉദയാള്‍പുരം കെ.ശിവരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മനോജ് കെ.ജയന്‍ ഉപഹാരം സമര്‍പ്പിക്കും. രാത്രി ഏഴിന് ചലച്ചിത്ര താരം രചന നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കുച്ചുപ്പുടി നട്ടുവമേളം,രാജേഷ് ചേര്‍ത്തലയുടെ ഫ്ളൂട്ട് ഫ്യൂഷന്‍ എന്നിവ ഉണ്ടാകും.

Instrumentalist Kanjilassery Padmanabhan will be presented with the Virashrinkhala on September 10.

Next TV

Related Stories
സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

May 18, 2024 05:20 PM

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര...

Read More >>
തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

May 18, 2024 04:01 PM

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി...

Read More >>
ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

May 18, 2024 11:02 AM

ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ...

Read More >>
പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ  പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

May 17, 2024 10:04 PM

പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ...

Read More >>
നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

May 15, 2024 06:57 PM

നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ്...

Read More >>
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

May 15, 2024 12:23 AM

കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക...

Read More >>
Top Stories