#chemanjeri | പഞ്ചായത്ത്, കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ച് പഠിക്കാന്‍ അരുണാചല്‍ പ്രദേശ് സംഘം ചേമഞ്ചേരിയില്‍

#chemanjeri | പഞ്ചായത്ത്, കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ച് പഠിക്കാന്‍ അരുണാചല്‍ പ്രദേശ് സംഘം ചേമഞ്ചേരിയില്‍
Sep 6, 2023 03:07 PM | By NAYANTHARA K

 കൊയിലാണ്ടി: പഞ്ചായത്ത് രാജ് സംവിധാനത്തെ പറ്റിയും കുടുംബശ്രീ സംവിധാനത്തെ പറ്റിയും നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി അരുണാചല്‍ പ്രദേശില്‍ നിന്നും സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന് കീഴില്‍ പഞ്ചായത്ത് പ്രസിഡണ്ട് , പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രദേശിക റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാ തീ മാറ്റിക് കോ ഓര്‍ഡിനേറ്റര്‍മാര്‍ , സംസ്ഥാന പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ബ്ലേക്ക് മിഷന്‍ മാനേജര്‍മാര്‍, മെമ്പര്‍ മാര്‍ തുടങ്ങിയവര്‍ അടങ്ങിയ മുപ്പതംഗസംഘം ചേമഞ്ചേരിയിലെത്തി.

സംഘം മൂന്ന് ദിവസം ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും, കുടുബശ്രീ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങള്‍, അംഗന്‍വാടികള്‍, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബശ്രീ സംരംഭ്രങ്ങള്‍, കുടുംബശ്രീ അയല്‍ കൂട്ടങ്ങള്‍, കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുടങ്ങിയവ സംഘം സന്ദര്‍ശിക്കുന്നു പഞ്ചായത്ത് രാജ് സംവിധാനവും കുടുംബശ്രീ സംവിധാനവുംവികസന പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന സംയോജന സാധ്യതകള്‍ സംഘം വിലയിരുത്തുന്നു. വനിത ശിശു വികസന മേഖലയില്‍ ഗ്രാമ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഓഡീഷയില്‍ നടന്ന ദേശീയ സെമിനാറിലും ഗ്രാമപഞ്ചായത്തിന്റെ സദ് ഭരണമികവ് പരിഗണിച്ച് ശ്രീനഗില്‍ വെച്ച് നടന്ന ദേശീയ ശില്പശാലയിലും ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്തിന്റെ മികച്ച വികസന മാതൃകകള്‍ പരിഗണിച്ച് സംസ്ഥാന ഗവണ്‍മന്റിന്റെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി നിരവധി തവണ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. അരുണാചല്‍സംഘത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ , സെക്രട്ടറി അനില്‍കുമാര്‍ , വൈസ് പ്രസിഡണ്ട് ഷീല എം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബുക്ഷേമ കാര്യസ്ന്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഹാരിസ് ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആര്‍. പി വത്സല എന്നിവര്‍ സംസാരിച്ചു

Arunachal Pradesh team at Chemanchery to learn about panchayat functions and family systems.

Next TV

Related Stories
സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

May 18, 2024 05:20 PM

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര...

Read More >>
തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

May 18, 2024 04:01 PM

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി...

Read More >>
ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

May 18, 2024 11:02 AM

ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ...

Read More >>
പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ  പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

May 17, 2024 10:04 PM

പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ...

Read More >>
നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

May 15, 2024 06:57 PM

നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ്...

Read More >>
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

May 15, 2024 12:23 AM

കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക...

Read More >>
Top Stories