വാകയാട്:(koyilandy.truevisionnews.com)ദേശീയ വായനശാല സ്ഥാപകാംഗം പി.പി. കുട്ടേക്കിണി മാസ്റ്റർ അനുസ്മരണം നടന്നു.
വാകയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടി എൻ.ശങ്കരൻ മാസ്റ്റർ (വൈസ് പ്രസിഡൻറ്, ജില്ലാ ലൈബ്രറി കൗൺസിൽ) ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകൻ മുഹമ്മദ് സി.അച്ചിയത്ത് (അദ്ധ്യാപകൻ, കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) മുഖ്യ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡൻ്റ് എം.സജിത്ത് (പ്രധാന അദ്ധ്യാപകൻ, വാകയാട് എ.യു.പി.സ്കൂൾ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഒ.എം.ബാലൻ സ്വാഗതവും എം.ഗംഗാധരക്കുറുപ്പ് നന്ദിയും പറഞ്ഞു.
#Vakayadu #PPKuttekini #Masters #commemoration #held