വയനാട്ടിലെ ഉരുൾപൊട്ടലിന്റെയും സമീപപ്രദേശങ്ങളിലെ മണ്ണിടിച്ചിന്റെയും പശ്ചാത്തലത്തിൽ നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ റോഡ് മണ്ണ് മല കൊണ്ട് ഉയർത്തുന്നതിന് പകരം കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിന്റെ കോപ്പി കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലക്കും വടകര എംപി ഷാഫി പറമ്പിലും നൽകി.
പരിസ്ഥിതിക് ആഘാതവും ജനങ്ങളുടെ ജീവന് ഭീഷണിയുമാകുന്ന മണ്ണ് കൊണ്ടുള്ള മല ഒഴിവാക്കി കിട്ടാൻ എം. പിയും എം എൽ എയും പൂർണ്ണ പിന്തുണയും സഹായവും നൽകും എന്നാണ് കരുതുന്നതെന്ന് ചെയർമാൻ കുഞ്ഞമ്മത് കുരളി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, NH - 66 ജനകീയ കമ്മിറ്റി ചെയർമാൻ കുഞ്ഞമ്മത് കുരളി, ജനറൽ കൺവീനർ സിഹാസ് ബാബു, ട്രഷറർ നുറുനിസ, ടി കെ നാസർ , പ്രസാദ്, രമേശൻ എന്നിവർ സംബന്ധിച്ചു.
A petition was filed demanding that the National Highway passing through Nandi town be constructed using concrete pillars