കൊയിലാണ്ടി: അരിക്കുളം ഒറവിങ്കല്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത് അര്‍ജുന്‍ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
റോഡരികിലുള്ള കാനയില്‍ മോട്ടോര്‍ സൈക്കിള്‍ വീണ് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അബോധാവസ്ഥയില്‍ അര്‍ജുനനെ കാണപ്പെട്ടത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗള്‍ഫിലായിരുന്ന അര്‍ജുന്‍ കുറച്ചു ദിവസമെ ആയിട്ടുള്ളൂ നാട്ടില്‍ എത്തിയിട്ട്. ഗണേശന്റെയും സുശീലയുടെയും മകനാണ്. സഹോദരന്‍: പ്രണവ്.
A young man died in a bike accident at koilandy