#KokkallurGovtschool | സ്നേഹ സമ്മാനമായി; കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ 'ചെടിച്ചന്തം'

 #KokkallurGovtschool  |  സ്നേഹ സമ്മാനമായി; കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ 'ചെടിച്ചന്തം'
Aug 10, 2024 08:22 PM | By ShafnaSherin

ബാലുശ്ശേരി :(koyilandy.truevisionnews.com)കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ സ്കൗട്ടുകൾ സ്നേഹ സമ്മാനമായി ഇരുപത് ചെടിച്ചട്ടികളിൽ നട്ട ചെടികൾ നൽകി.

കേരള സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയുടെ സംസ്ഥാന തല ഉദ്ഘാടനം 1990 ഓഗസ്റ്റ് മാസത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ നടന്നതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ജന്മദിന ഉപഹാരമായി ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് ചെടികൾ സമർപ്പിച്ചത്.

ഹയർ സെക്കൻ്ററി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റീജിനൽ ഡപ്യൂട്ടി ഡയറക്ടറോടൊപ്പം ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഹയർ സെക്കൻ്ററി കോഴിക്കോട് ജില്ല കോ-ഓർഡിനേറ്റർ മനോജ് കുമാർ.ജി, കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി മെമ്പർ പ്രബീഷ്.എം, സീനിയർ പ്രിൻസിപ്പൽ എ.പി. പ്രബീത് എന്നിവർ സന്നിഹിതരായി. " ചെടിച്ചന്തം" എന്നു പേരിട്ട പരിപാടിയിൽ സ്കൗട്ട് ട്രൂപ്പ് ലീഡർ ഋഷികേശിൽ നിന്ന് കോക്കല്ലൂർ ഹയർ സെക്കൻ്ററി വിദ്യാലയത്തിനുള്ള ജന്മദിന ഉപഹാരമായ ചെടിച്ചട്ടികളിൽ നട്ട ഇരുപത് ചെടികൾ ഹയർ സെക്കൻ്ററി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എം , കോക്കല്ലൂർ പ്രിൻസിപ്പൽ എൻ.എം. നിഷ എന്നിവർ ഏറ്റുവാങ്ങി. സ്കൗട്ട് മാസ്റ്റർ മുഹമ്മദ്.സി അച്ചിയത്ത് നേതൃത്വം നൽകി.

#gift #love #Chedicantham #Kokkallur #Govt #Plant #market #school

Next TV

Related Stories
##NewPrakashCollege  | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 17, 2024 03:20 PM

##NewPrakashCollege | നടുവണ്ണൂർ ന്യൂ പ്രകാശ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

ഹമീദ് വളവിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, കെ.സി.ഹരിദാസ് തിരുവോട് സ്വാഗതം...

Read More >>
##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

Sep 16, 2024 11:44 PM

##familyreunion | മേപ്പയൂർ മഠത്തുംഭാഗം പുനത്തിൽ തറവാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

നാരായണൻ പി ഉദ്ഘാടനം നിർവഹിച്ചു. കാർത്തിയാനി കീഴരിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് രാഘവൻ പുനത്തിൽ അധ്യക്ഷത...

Read More >>
#Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

Sep 16, 2024 09:18 PM

#Obituary | ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ എടക്കണ്ടി അച്ചുതൻ...

Read More >>
കൊയിലാണ്ടിയിൽ സൗജന്യ മെഗാതൊഴിൽമേള നാളെ; ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും

Sep 6, 2024 12:54 PM

കൊയിലാണ്ടിയിൽ സൗജന്യ മെഗാതൊഴിൽമേള നാളെ; ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ ലഭ്യമായിരിക്കും

അന്നേദിവസം 48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 1000ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും. തൊഴിൽ അന്വേഷകർക്കു...

Read More >>
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Aug 30, 2024 11:38 AM

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

അരിക്കുളം ഒറവിങ്കല്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത്..........................

Read More >>
നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

Aug 27, 2024 03:36 PM

നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ കോൺക്രീറ്റ് പില്ലറകൾ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി...

Read More >>
Top Stories