Oct 13, 2024 07:09 PM

നടുവണ്ണൂർ: നടുവണ്ണൂർ കാവുന്തറ റോഡിൽ തോട്ടുമൂല തോട്ടിൽ മൃതദേഹം കണ്ടെത്തി. ചാത്തോത്ത് അബ്ദുറഹ്മാൻ എന്ന ആളുടെ മൃതദേഹമാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ തോട്ടിൽ ഒഴുകി വന്ന നിലയിൽ കണ്ടത്.

വഴിയെ കടന്നു പോയ ഒരു യുവാവാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. തോട്ടുമൂല പള്ളിക്ക് സമീപമുള്ള കൊയമ്പ്രത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

വിവരമറിഞ്ഞ ഉടനെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മറ്റു ജന പ്രതിനിധികളും സ്ഥലത്തെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

#Dead #body #Naduvannur #Thotumula #river #deceased #was #native #Chatoth

Next TV

Top Stories










News Roundup






Entertainment News