ബാലുശ്ശേരി :(koyilandy.truevisionnews.com)കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ സ്കൗട്ടുകൾ സ്നേഹ സമ്മാനമായി ഇരുപത് ചെടിച്ചട്ടികളിൽ നട്ട ചെടികൾ നൽകി.
കേരള സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയുടെ സംസ്ഥാന തല ഉദ്ഘാടനം 1990 ഓഗസ്റ്റ് മാസത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ നടന്നതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ജന്മദിന ഉപഹാരമായി ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് ചെടികൾ സമർപ്പിച്ചത്.
ഹയർ സെക്കൻ്ററി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റീജിനൽ ഡപ്യൂട്ടി ഡയറക്ടറോടൊപ്പം ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഹയർ സെക്കൻ്ററി കോഴിക്കോട് ജില്ല കോ-ഓർഡിനേറ്റർ മനോജ് കുമാർ.ജി, കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി മെമ്പർ പ്രബീഷ്.എം, സീനിയർ പ്രിൻസിപ്പൽ എ.പി. പ്രബീത് എന്നിവർ സന്നിഹിതരായി. " ചെടിച്ചന്തം" എന്നു പേരിട്ട പരിപാടിയിൽ സ്കൗട്ട് ട്രൂപ്പ് ലീഡർ ഋഷികേശിൽ നിന്ന് കോക്കല്ലൂർ ഹയർ സെക്കൻ്ററി വിദ്യാലയത്തിനുള്ള ജന്മദിന ഉപഹാരമായ ചെടിച്ചട്ടികളിൽ നട്ട ഇരുപത് ചെടികൾ ഹയർ സെക്കൻ്ററി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ. എം , കോക്കല്ലൂർ പ്രിൻസിപ്പൽ എൻ.എം. നിഷ എന്നിവർ ഏറ്റുവാങ്ങി. സ്കൗട്ട് മാസ്റ്റർ മുഹമ്മദ്.സി അച്ചിയത്ത് നേതൃത്വം നൽകി.
#gift #love #Chedicantham #Kokkallur #Govt #Plant #market #school