കൊയിലാണ്ടി : വൈദ്യുതി നിരക്ക് വർധിപ്പിച്ച ഇടതു സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാൻഡ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു.
ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെഎം നജീബ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ അസീസ് സ്വാഗതം പറഞ്ഞു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി അഷ്റഫ് ,അൻവർ ഈയ്യഞ്ചേരി,ഹാഷിം വലിയ മങ്ങാട് സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ടി അഷറഫ്, കെ എം നജീബ്,എഅസീസ്,അൻവർഈയ്യഞ്ചേരി ,ബാസിത് മിന്നത്ത്, റൗഫ് നടേരി, അൻവർ മുനഫർ,അബ്ദുറഹ്മാൻ ബസ്കറാൻ, നബീഹ് ,സലാം ഓടക്കൽ,പി പി അനീസ്അലി, യു എ അസീസ്,ഹാമിദ് ബാഫഖി,ടി ഡി എ ഹാഷിം എന്നിവർ നേതൃത്വം നൽകി.
Electricity rate hike action; A protest demonstration was organized in Koyaladi town and a dharna was organized at the bus stand area