കീഴരിയൂർ : കോൺഗ്രസ് നേതാവും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ പതിനൊന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ.കുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ.ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, എം.കെ.സുരേഷ് ബാബു, പഞ്ചായത്തംഗം ഇ.എം.മനോജ്, നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണിക്കൃഷ്ണൻ, ടി. നന്ദകുമാർ, സുലോചന സിറ്റഡിൽ, കെ.അഖിലൻ, ടി.കെ.ഷിനിൽ, പാറക്കീൽ അശോകൻ, എൻ.ടി.ശിവാനന്ദൻ, കല്ലട ശശി, ടി.കെ.നാരായണൻ, പഞ്ഞാട്ട് മീത്തൽഅബ്ദുറഹ് മാൻ, പ്രജേഷ് മനു എന്നിവർ പ്രസംഗിച്ചു.
Macanangeri Kelappan memorial service organized