കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്.
ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനില്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു റൗഫ്.
പെട്ടന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ട്രെയിനില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടനെ യാത്രക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
The passenger died after falling on the train at koyilandi