കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് മലബാര്‍ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 19ന് സൗജന്യ മെഗാ മെഡിക്കല്‍ നേത്ര പരിശോധനാക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൊയിലാണ്ടി വ്യാപാര ഭവനില്‍ രാവിലെ 9 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്. മിംസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ലുക്ക് മാന്‍ പൊന്‍മാടത്ത് ഉദ്ഘാടനം ചെയ്യും.
പി.കെ.കബീര്‍ സലാല മുഖ്യാതിഥിയാവും. ജീവിതശൈലി രോഗ നിര്‍ണ്ണയം, രക്തഗ്രൂപ്പ് നിര്‍ണ്ണയം, പ്രഷര്‍, ഷുഗര്‍, ഇ.സി.ജി പരിശോധന എന്നിവ ഉണ്ടാകും
Koyilandi Unit of Kerala Vagiri Ivysyagni Coordinating Committee is organizing a free eye checkup camp