നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി
Dec 10, 2024 10:54 PM | By Vyshnavy Rajan

കൊയിലാണ്ടി : കൊയിലാണ്ടി നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

ഇന്ന് പുലർച്ച ഒരു മണിയോടെയാണ് നെല്ല്യാടി പുഴയിൽ മത്സ്യതൊഴിലാളികൾ നവജാത ശിശുവിൻ്റെ മൃതദേഹം കണാനിടയായത്. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി.

വടകര റൂറൽ എസ്പിപി നിധിൻ രാജിന്റെ നിർദേശപ്രകാരം വടകര ഡിവൈ എസ് പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ് ഐ. കെ.എസ് ജിതേഷിന്റെയും, നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംഭവം സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചും, മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് എന്നാൽ മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ സിസി ടി വി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. കൂടാതെ നഗരസഭകളിലെ സമീപ പ്രദേശത്തെ ആശാ വർക്കർമാരുമായും പോലീസ് ആശയ വിനിമയം നടത്തി.

അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയായ വിദഗദർ സ്ഥലത്തെത്തി പരിശോധന നടത്തി. 25 വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

മൃതദേഹം ഇക്വസ്റ്റിനു ശേഷം ഉച്ചയ്ക്ക് പോസ്റ്റ്മോർട്ടം നടത്തി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കയാണ്.

ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി എസ് എച്ച് ഒ 9497987193, എസ് ഐ 9497980798, പോലീസ് സ്റ്റേഷൻ 0496 2620236 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്


The incident where the body of a newborn baby was found at the Kalathin pier in Nellyadippuzha; Investigation intensified

Next TV

Related Stories
മാവാസോ 2025 ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി

Jan 15, 2025 10:25 PM

മാവാസോ 2025 ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി

യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മാവാസോ വെബ്സൈറ്റിന് ഉദ്ഘാടനം...

Read More >>
എംടി കോർണർ ഒരുക്കി വിദ്യാരംഗം സർഗോത്സവം

Jan 15, 2025 02:56 PM

എംടി കോർണർ ഒരുക്കി വിദ്യാരംഗം സർഗോത്സവം

എംടി ഓർമ്മകൾ ഒരുക്കി...

Read More >>
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകവിതരണം നടത്തി

Jan 15, 2025 01:05 PM

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകവിതരണം നടത്തി

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്കുള്ള പുസ്തക വിതരണം...

Read More >>
അത്തോളി ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി: രാഘവൻ എം പി

Jan 15, 2025 11:06 AM

അത്തോളി ഗ്രാമപഞ്ചായത്തിന് ആംബുലൻസ് കൈമാറി: രാഘവൻ എം പി

പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസിന്റെ ഉദ്ഘാടന കർമ്മം...

Read More >>
Top Stories










News Roundup






Entertainment News