കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവം ഫുട്‌ബോള്‍ മേളയില്‍ അരിക്കുളം പഞ്ചായത്തിലെ ഗ്രാന്‍മ ജേതാക്കളായി.
കൊയിലാണ്ടി സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ മേളയില്‍ മുടാടി (എന്‍എംഎസ്എസി ഗോപാലപുരം), ചെങ്ങോട്ട് കാവ് ( ബൊക്ക ജൂനിയേഴ്‌സ് ) എന്നീ ടീമുകളെയാണ് പരാജയപ്പെടുത്തിയത്.
എതിരില്ലാത്ത 3 ഗോളുകള്‍ക്ക് മൂടാടി ഗ്രാമ പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് അരിക്കുളം ഗ്രാമപഞ്ചായത്ത് ട്രോഫി കരസ്ഥമാക്കിയത്.
ടീമിനെ ഏകോപിപ്പിച്ച് സച്ചുവും , അനജും, അവര്‍ക്ക് കരുത്തായി ഇടതുവിംഗില്‍ നിന്ന് 2 ഗോള്‍ നേടിയ ഷമല്‍ രാജ് ( ഹരിക്കുട്ടന്‍), തേജസ് , സവാദ്, ഉണ്ണി, ഗോകുല്‍, ഫര്‍ഹാന്‍, സിദ്ധാര്‍ത്ഥ്, അഷിന്‍ ദാസ് എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
ടൂര്‍ണമെന്റിലെ മികച്ചകളിക്കാരനായി അനജ് ഗ്രാന്‍മ, മികച്ച ഗോള്‍കീപ്പറായി അഷിന്‍ ദാസ് ഗ്രാന്‍മ, ടോപ്പ് സ്‌കോറര്‍ ഷമല്‍ രാജ് ഗ്രാന്‍മ എന്നിവരെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ട്രോഫി കൈമാറി.
Arikulam Panchayat won the football fair at Block Kerala Festival