---
title: "അടി കാടിന് തീപിടിച്ചു"
english_title: "The forest caught fire"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/196664/the-forest-caught-fire"
published_at: "2024-04-04T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e42fe2f575_ATTACH_NEWS.jpg"
keywords: []
---

# അടി കാടിന് തീപിടിച്ചു

> **Lead Summary:** അടി കാടിന് തീപിടിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ കിഴക്കുഭാഗത്ത് പഴയ ടോള്‍ ബൂത്തില്‍ സമീപംപെട്ടിപീടികക്കു പിന്നില്‍ ഉള്ള അടിക്കാടിനു തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി വെള്ളമുപയോഗിച്ച് തീയണച്ചു.

## Article Content

അടി കാടിന് തീപിടിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ കിഴക്കുഭാഗത്ത് പഴയ ടോള്‍ ബൂത്തില്‍ സമീപംപെട്ടിപീടികക്കു പിന്നില്‍ ഉള്ള അടിക്കാടിനു തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി വെള്ളമുപയോഗിച്ച് തീയണച്ചു.

കൂട്ടിയിട്ട വേസ്റ്റ് കത്തിച്ചതില്‍ നിന്നുംതീ പടര്‍ന്നതാണെന്നു സംശയിക്കുന്നു. ഗ്രേഡ് ASTO യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്,ഷിജു ടി പി,നിധി പ്രസാദ് ഇ എം,വിഷ്ണു,ഷാജു, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ തീ അണക്കുന്നതില്‍ എര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/196664/the-forest-caught-fire)