കൊയിലാണ്ടി : നാടിന്റെസ്പന്ദനങ്ങള്‍പൊതു ജനങ്ങള്‍ക്കും ഭരണ സിരാ കേന്ദ്രങ്ങളിലും എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാവണമെന്ന് കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അവശ്യപ്പെട്ടു. ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ (ഐ ആര്‍ എം യൂ )കൊയിലാണ്ടി മേഖല കണ്‍വെന്‍ഷനും ഐ ഡി കാര്‍ഡ് വിതരണവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കൊയിലാണ്ടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍, ഖജാന്‍ജി കെ ടി കെ റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, സി എ റഹ്‌മാന്‍ നന്തി, രവി എടത്തില്‍, ശൈലേഷ്, കെ കെ കിഷോര്‍, സുനന്ദ ഗംഗന്‍, രഘു നാഥ് പുറ്റാട് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി രവി എടത്തില്‍ പ്രസിഡന്റ്, ശൈലേഷ്, ശശി കമ്മട്ടേരി വൈസ് പ്രസിഡന്റുമാര്‍, കെ കെ കിഷോര്‍ (ജനറല്‍ സെക്രട്ടറി )ശ്രീദീപ്, റാഗിഷ വി പി (സെക്രട്ടറിമാര്‍ )സുനന്ദ ഗംഗന്‍ (ഖജാന്‍ജി )എന്നിവരെ തെരഞ്ഞെടുത്തു.
Welfare schemes should be made available to media workers. Sudha Kizhakkeppat.