കൊയിലാണ്ടി നഗരസഭയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയുമായി നഗരസഭ.

കൊയിലാണ്ടി നഗരസഭയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയുമായി നഗരസഭ.
May 6, 2024 02:44 PM | By RAJANI PRESHANTH

കൊയിലാണ്ടി നഗരസഭയിലെ വിവിധ കുളങ്ങളും ജലാശയങ്ങളും, നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളുമായി നഗരസഭ മുന്നോട്ടു പോവുകയാണ് . നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്തെ നാണംചിറ. പന്തലായനിയിലെ നമ്പിവീട്ടില്‍ കുളം അണയിലയിലെ ചെട്ടിയാട്ടില്‍ കുളം. കോമത്തു കരയിലെ തച്ചംവള്ളിക്കുളം. ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവ ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലത്ത് താന്നിക്കുളം ഉള്‍പ്പെടെ സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ ശുചീകരിക്കാനും നവീകരിക്കാനും ആവശ്യമായ ഇടപെടലുകള്‍ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്.

നഗരസഭയിലെ വിവിധ തോടുകളായ വായനാരി തോട് കൂമന്‍ തോട്,അരീക്കല്‍ തോട് എന്നിവ നവീകരിക്കുന്നതിനായി 1 കോടി രൂപയുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. 2017 കാലത്ത് 6000 പരം മഴക്കുഴികള്‍ നിര്‍മ്മിച്ചുകൊണ്ട് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ മാതൃകയായിരുന്നു. കൂടാതെ ഓരോ വര്‍ഷവും ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ജലസാക്ഷരതയും ജലസഭകളും സംഘടിപ്പിച്ചു ജലസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവില്‍ ടാങ്കറില്‍ കുടിവെള്ള വിതരണം നടത്തി കൊണ്ടിരിക്കുന്നു .

നഗരത്തില്‍ എത്തുന്നവര്‍ക്ക് ശുദ്ധ ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ബസ്റ്റാന്‍ഡില്‍ പ്രത്യേക കുടിവെള്ള കിയോസ്‌കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനും . തൊഴിലുറപ്പ്. ഹരിത കര്‍മ്മസേന. റസിസന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജനകീയമായി പദ്ധതികള്‍ തയ്യാറാക്കുമെന്ന് ചെയര്‍ പേഴ്‌സന്‍ കെ പി .സുധയും . വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യനും അറിയിച്ചു.

Municipal Corporation with a comprehensive plan to protect ponds and water bodies in Koyaladi Municipality.

Next TV

Related Stories
ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. സപ്തദിന ക്യാമ്പ് കുറുവങ്ങാട് സെന്റർ യു.പി. സ്കൂളിൽ തുടങ്ങി

Dec 22, 2024 02:41 PM

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. സപ്തദിന ക്യാമ്പ് കുറുവങ്ങാട് സെന്റർ യു.പി. സ്കൂളിൽ തുടങ്ങി

ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. സപ്തദിന ക്യാമ്പ് കുറുവങ്ങാട് സെന്റർ യു.പി. സ്കൂളിൽ...

Read More >>
യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു

Dec 18, 2024 01:15 PM

യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനില്‍ കൊയിലാണ്ടിയില്‍...

Read More >>
 ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

Dec 11, 2024 11:58 AM

ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് കേരളോത്സവം ഫുട്‌ബോള്‍ മേളയില്‍ അരിക്കുളം പഞ്ചായത്തിലെ...

Read More >>
നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

Dec 10, 2024 10:54 PM

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
മാക്കണഞ്ചേരി കേളപ്പൻ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Dec 10, 2024 09:51 PM

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്  സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

Dec 10, 2024 09:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
Top Stories