അന്താരാഷ്ട്ര പത്ര ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സെമിനാറും കണ്‍വന്‍ഷനും നടന്നു

അന്താരാഷ്ട്ര പത്ര ദിനാചരണത്തിന്റെ ഭാഗമായി  കോഴിക്കോട് സെമിനാറും കണ്‍വന്‍ഷനും നടന്നു
May 5, 2024 03:46 PM | By RAJANI PRESHANTH

 കോഴിക്കോട്: പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കുന്ന ചുമതലയും അതിന്റെ മഹത്വവും സമൂഹം വേണ്ട രീതിയില്‍ കണ്ടറിയുന്നില്ലെന്ന് സാഹിത്യകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ യു.കെ കുമാരന്‍ പറഞ്ഞു. അന്താരാഷ്ട്ര പത്ര ദിനാചരണത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന സെമിനാറും കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ യഥാര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യമെന്നു പറഞ്ഞാല്‍ വളരെ മൂല്യമുള്ളതാണ്. പക്ഷെ പത്ര പ്രവര്‍ത്തനം പോലും ഇന്ത്യയില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്.ഈ അസ്ഥയെ മറികടക്കാന്‍ സാധ്യമാകുക യഥാര്‍ത്ഥത്തില്‍ പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളാണ്.ഒരു പക്ഷേ അന്താരാഷ്ട്ര തലത്തിലുള്ള വാര്‍ത്ത കൊടുക്കുന്നതിനേക്കാള്‍ ഉപരി പ്രാദേശിക തലത്തില്‍ കണ്ടെത്തിയ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ അതിന് ലഭിക്കുന്ന അംഗീകാരം അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ ചിന്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് വിറ്റുപോയിരുന്ന പത്രങ്ങളിന്ന് അത്രയൊന്നുമില്ലാതെ വില്‍ക്കുന്നില്ലെന്നു മാത്രമല്ല അതിനേക്കാള്‍ അപകടകരമായ കാര്യം സമൂഹത്തിനിടയില്‍ പത്രവായന കുറഞ്ഞു പോകുന്നു എന്നുള്ളതാണ്.

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനില്‍ വായിക്കാനുള്ള സാഹചര്യമുണ്ടായതോടെ പുതിയ തലമുറക്ക് പത്രവായനയോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്നത് വളരെ അപകടകരമായ കാര്യമാണ്. മൊബൈലില്‍ പത്രം വായിക്കുമ്പോള്‍ ഒരിക്കല്‍ പോലും പത്രം വായിക്കുന്ന അനുഭവമുണ്ടാകില്ല. എന്തെങ്കിലും അറിയാനുള്ള കാര്യം നോക്കി എന്നല്ലാതെ സമൂഹത്തില്‍ എന്താണ് നടക്കുന്നത് അതിന്റെ പിറകിലെ പശ്ചാത്തലവും കഥകളും യാഥാര്‍ത്ഥ്യവുമെന്താണ് എന്ന് കൃത്യമായിട്ട് അറിയണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പത്രം വായിച്ചെ മതിയാകൂ. ഓണ്‍ലൈന്‍ പത്രം വായിച്ചു കൊണ്ട് ഒരിക്കലും പത്രവായന പൂര്‍ണമാകുകയില്ല. വിവരങ്ങളറിയാന്‍ മാത്രം സാധിക്കുമെന്നല്ലാതെ. മാത്രമല്ല മലയാളത്തിലെ പുതിയ തലമുറ വായനയില്‍ നിന്നകന്നു പോകുകയാണ്. അതിന്റെ അപകടം മലയാള ഭാഷയോടുള്ള ആഭിമുഖ്യം കുറയുന്നു എന്നുള്ളതാണ്.

പത്രം വായിക്കുമ്പോള്‍ സ്വാഭാവികമായും ഭാഷയോടു താല്‍പര്യവും അറിവുമുണ്ടാകും. പുതിയ തലമുറയെ പത്രവായനയിലേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും പത്രവായനയിലേക്ക് വേണ്ട പോലെ ആകര്‍ഷിക്കപെടുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ പത്രവിതരണക്കാര്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന് നാം മസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൊസൈറ്റി പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പത്ര ഏജന്റുമാരേയും പ്രാദേശിക പത്ര പ്രവര്‍ത്തകരെയും യു.കെ കുമാരന്‍ ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി അസീസ് മുഖ്യ പ്രഭാഷണം നടത്തി.

പി.ടി നിസാര്‍, നിസാര്‍ ഒളവണ്ണ, ഡോ.പി.കെ ജനാര്‍ദ്ദനന്‍, സുനില്‍ കുമാര്‍ കോഴിക്കോട്, കണക്കംപാറ ബാബു, എം.വിനയന്‍, കബീര്‍ വളയനാട് സംസാരിച്ചു. സെക്രട്ടറി ടി.എം സത്യജിത്ത് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ശ്രീകല വിജയന്‍ നന്ദിയും പറഞ്ഞു. 

A seminar and convention was held in Kozhikode as part of International Press Day celebrations

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall