സേവാഭാരതി കൊയിലാണ്ടി സ്വര്‍ഗീയ അഡ്വ.കെ.എന്‍ ബാലസുബ്രഹ്‌മണ്യന്‍ അവര്‍കളുടെയും ഭാര്യ എം.പി വിജയലക്ഷ്മിയുടെയും സ്മരണാര്‍ത്ഥം കൊയിലാണ്ടി സേവാഭാരതിക്ക് നല്‍കിയ ആംബുലന്‍സ് സമര്‍പ്പണ ചടങ്ങ് കൊളത്തൂര്‍ മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ ആംബുലന്‍സ് താക്കോല്‍ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണന് കൈമാറി . രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ബൌദ്ധിക്ക് പ്രമുഖ് കെ.പി രാധാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി. ശ്രീ ചിദംബരത്തിനെയും ശ്രീമതി ശ്യാമളയെയും കെ .പി രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ചു.
മലബാര്‍ മെഡിക്കല്‍ കോളജ് മാനേജര്‍ സുനിഷ്, ശ്രീമതി നിഷി രഞ്ജന്‍ ( സേവാഭാരതി കേരളം), ശ്രീ അരവിന്ദാക്ഷന്‍ ആഞ്ജലീന, ശ്രീമതി ഡോ. ശുഭലക്ഷ്മി, ചന്ദ്രശേഖരന്‍ നന്ദനം ( സിക്രട്ടറി റോട്ടറി ക്ലബ്ബ് കൊയിലാണ്ടി ), ഇളയെടുത്ത് വേണുഗോപാല്‍ (ട്രസ്റ്റി ബോഡ് ചെയര്‍മാന്‍ പിഷാരികാവ് ക്ഷേത്രം) നാരായണന്‍ മൂസ്സത് (മേല്‍ശാന്തി പിഷാരികാവ് ക്ഷേത്രം) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കെ.എസ് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കെ.കെ മുരളി സ്വാഗതവും മോഹനന്‍ കല്ലേരി നന്ദിയും പറഞ്ഞു.
Ambulance dedicated to Koyiladi Seva Bharati