കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചു. മണമൽ ചാത്തോത്ത് ദേവീ നിവാസ് അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
യുവതി പാലത്തിൽ നിന്ന് ചാടുന്നതുകണ്ട നാട്ടുകാർ പുഴയിൽ ഇറങ്ങി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
സ്കൂട്ടറിലാണ് യുവതി എത്തിയത്. പാലത്തിൽ സ്കൂട്ടർ നിർത്തിയ ശേഷം പുഴയിലെക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അഗ്നി രക്ഷാ സേനയും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തെത്തി മൃതദേദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
അച്ഛൻ :മണി. അമ്മ സതി ഭർത്താവ്: സുമേഷ് മകൾ: സാന്ദ്ര
The woman who jumped into the river from Muthambi Bridge and died has been identified