കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്.എസ്. സപ്തദിന ക്യാമ്പ് കുറുവങ്ങാട് സെന്റർ യു.പി. സ്കൂളിൽ തുടങ്ങി.
“കൂട്ട് ”എന്ന് പേര് നൽകിയ ക്യാമ്പ് “സുസ്ഥിര വികസനത്തിനായി എൻ. എസ്.എസ്. യുവത“എന്ന പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. പ്രിൻസിപ്പൽ ലൈജു ടീച്ചർ എൻ.എസ്. എസ് പതാക ഉയർത്തി. എൻ.എസ്.എസ് സന്ദേശ വിളമ്പര ജാഥയും നടന്നു.
വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. സത്താർ അധ്യക്ഷത വഹിച്ചു.
കൊയ്‌ലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ.പി. അനിൽകുമാർ എൻ.എസ്. എസ്. സന്ദേശം നൽകി.
വാർഡ് കൗൺസിലർ വത്സരാജ് കേളോത്ത്, സ്കൂൾ ഹെഡ് മാസ്റ്റർ ഗോപൻ മാസ്റ്റർ, മുൻ പി ടി എ പ്രസിഡന്റ് സി.പി. മോഹനൻ, എം. രവീന്ദ്രൻ, വീനസ് കുമാർ, എം.പി.ടി.എ. ചെയർ പേഴ്സൺ ജെദീറ ഫർസാന, ബിനു മാസ്റ്റർ, പി.പി. മുനീർ, ടി.എ. ലായിക്,
വോളണ്ടിയർ ലീഡർ വി.വി. നയൻ എന്നിവർ സംസാരിച്ചു
Govt. Mapila Vocational Higher Secondary School N. SS Saptadina Camp Kuruvangad Center U.P. Started at school