കൊയിലാണ്ടി: അരിക്കുളത്ത് വീട്ടില്‍ മോഷണശ്രമം നാലാം തവണ. വീട് കുത്തിതുറന്ന് മോഷണശ്രമം നടന്നത് അദധ്യാപക ദമ്പതികളായ ബാലകൃഷ്ണന്റെയും വിജയകുമാരിയുടെയും വീടായ ഭാവുകത്തിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
ദമ്പതികള്‍ ഇപ്പോള്‍ പാലക്കാട് ആണ് താമസം. മോഷ്ടാക്കള്‍ കയറിയ ഉടനെ ഇവരുടെ മൊബൈലിലേക്ക് അറിയിപ്പ് വന്നിരുന്നു. ഇവരുടെ മകന്‍ കോഴിക്കോട് ഇ.സി എച്ച്.എസ് ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്‍ വീട്ടിലെത്തി പരിശോധിച്ച ശേഷം കൊയിലാണ്ടി പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ 3000 രൂപയും, ലോക്കറിന്റെ ചാവിയും നഷ്ടപ്പെട്ടിരിരുന്നു.
കൂടാതെ മോഷ്ടാക്കള്‍ വാതില്‍ കുത്തിതുറന്നത് കാരണം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ബാലകൃഷ്ണന്‍ പറഞ്ഞു. വീട് പൂട്ടി പോകുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അനീഷ് വടക്കയില്‍ പറഞ്ഞു.
This is the fourth time that there has been a burglary attempt at Bhavukam house in Arikullam