കൊയിലാണ്ടി: ചെണ്ടുമല്ലി ഇല്ലാതെ എന്ത് പൂക്കളം അല്ലെ, ഇത്തവണ ചെണ്ടുമല്ലിയ്ക്ക് വേണ്ടി തമിഴ്‌നാടിനെ ഒന്നും ആശ്രയിക്കേണ്ട ആവശ്യം കൊയിലാണ്ടിക്കാര്‍ക്ക് ഇല്ല. പൂത്ത് വിളഞ്ഞു കിടക്കുകയാണ് പുളിയഞ്ചേരിയിലെ അയ്യപ്പാരിയില്‍. കൊയിലാണ്ടി നഗരസഭയിലെ നാലാം വാര്‍ഡില്‍ പുളിയഞ്ചേരി അയ്യപ്പാരി ക്ലസ്റ്റര്‍ പരിധിയിലെ പത്തുപേരടങ്ങുന്ന കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
മാരിഗോള്‍ഡ് എഫ്ഐജി എന്ന പേരില്‍ ആത്മ കോഴിക്കോടിന്റെ സഹകരണത്തോടെയാണ് ചെണ്ടുമല്ലി കൃഷിത്തോട്ടം ഒരുക്കിയത്. 2000 ചെണ്ടുമല്ലി തൈകള്‍ നടുവണ്ണൂര്‍ ഫാമില്‍ നിന്ന് എത്തിച്ചാണ് കൃഷിയാരംഭിച്ചത്. നട്ട് 45 ദിവസം കൊണ്ട് മൊട്ടുവിരിയുകയും 60 ദിവസമാകുമ്പോഴേക്കും പൂക്കള്‍ വിളവെടുപ്പിന് പാകമാകുകയും ചെയ്തു.
മുണ്ട്യാടി കുനി പുഷ്പ ചെയര്‍മാനും അയ്യപ്പാരി താഴെ ശ്രീജ കണ്‍വീനറുമായ കൃഷിക്കൂട്ടമാണ് നേതൃത്വം നല്‍കുന്നത്. എം.കെ. ലിനീഷ്, രവീന്ദ്രന്‍ അയ്യപ്പാരി താഴെ, രാധ മുണ്ട്യാടി കുനി, ബീന അയ്യപ്പാരി, ബിന്ദു കയനകണ്ടം കുനി, ചന്ദ്രിക അയ്യപ്പാരി താഴെ, ചന്ദ്രന്‍ അയ്യപ്പാരി താഴെ എന്നിവരാണ് കൃഷിക്കൂട്ടം അംഗങ്ങള്‍.
കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസര്‍ വിദ്യയുടെ പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. നമ്മള്‍ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ കൂടെ ഉണ്ടാവും എന്നതിന്റെ ഉദാഹരണമാണ് ഈ വിജയം എന്ന് വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ പറഞ്ഞു. നഗരസഭ ചെയര്‍ചേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. കൃഷി ഓഫീസര്‍ പി. വിദ്യ പദ്ധതിവിശദീകരണം നടത്തി.സിനാമാ നിര്‍മ്മാതാവായ രജീഷ് അയ്യപ്പനെ ആദരിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ടീച്ചര്‍ കിഴക്കെ വീട്ടില്‍ പ്രകാശന് നല്‍കി ആദ്യവില്‍പന നടത്തി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി കൂടാതെ ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്. സ്വപ്ന കൗണ്‍സിലര്‍മാരായ ടി.പി. ശൈലജ, വത്സരാജ് കോളോത്ത്, ബഷീര്‍, പി. സിജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും എം.കെ. ലിനീഷ് നന്ദിയും പറഞ്ഞു.
The garden is ready in Puliyanchery to the onam season