വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും

വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും
Jun 3, 2025 01:53 PM | By LailaSalam

കൊയിലാണ്ടി: താലൂക്ക് കമ്മിറ്റിയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും എംഇഎസ് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ക്ക്‌സ്വീകരണവും സംഘടിപ്പിച്ചു. പരിപാടി ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ കെ.നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ മയക്കുമരുന്ന് വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നു എന്നും, സ്വന്തം വീട്ടില്‍ നിന്ന് തന്നെ രക്ഷിതാക്കള്‍ കുട്ടികളെ ദൂഷഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും.അദ്ദേഹം പറഞ്ഞു. എംഇഎസ് കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പ്രൊഫസര്‍ .വി.കുട്ടൂസ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ മുഖ്യ അതിഥിയായി. തുടര്‍ന്ന് ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

എംഇഎസ് കോഴിക്കോട് ജില്ലാ ഭാരവാഹികളായ കെ. വി സലിം( ജില്ലാ പ്രസിഡന്റ്) ജനറല്‍ സെക്രട്ടറി, ഡോക്ടര്‍. ഹമീദ് ഫസല്‍( ജില്ലാ ജനറല്‍ സെക്രട്ടറി) ,ബി .എം സുധീര്‍(ട്രഷറര്‍) ഉപഹാരങ്ങളും സമര്‍പ്പിച്ചു. സ്വീകരണത്തിനു മറുപടിയും നല്‍കി. ലോക കേരള സഭ അംഗവും. എംഇഎസ് താലൂക്ക് വൈസ് പ്രസിഡണ്ടുമായ പി.കെ കബീര്‍. സലാല അതിഥികളെ പരിചയപ്പെടുത്തി.

കൊയിലാണ്ടി. കെ. വി സലിം, ഡോക്ടര്‍ ഹമീദ് ഫസല്‍, പി .കെ കബീര്‍ സലാല, കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ദിലീപ് കരയാട്ട്, വാര്‍ഡ് കൗണ്‍സിലര്‍. അസീസ്, സി.ടി ഷക്കീര്‍ ഹുസൈന്‍, ബി.എം സുധീര്‍, പി.പി അബ്ദുള്ള, കെ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി എസ്.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍വി.പി ബഷീര്‍ നന്ദിയും പറഞ്ഞു.




Educational Promotion Party Celebration

Next TV

Related Stories
 ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു

Apr 11, 2025 04:28 PM

ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു

കവലാടിയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
 രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

Apr 4, 2025 01:49 PM

രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

വീണ്ടും രാസലഹരി ഇനത്തില്‍പെട്ട എം ഡി എം എ വേട്ട. വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവാവ് പിടിയില്‍....

Read More >>
 കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

Apr 3, 2025 03:57 PM

കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ഭക്തജനത്തിരക്കേറുന്നു

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജന...

Read More >>
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

Dec 2, 2024 01:29 PM

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം.ഇന്ന് രാവിലെ 9.45ഓടെ താലൂക്ക്ആശുപത്രിക്ക് മുന്‍പശത്തായിരുന്നു അപകടം. തലശ്ശേരിയിലേക്ക്...

Read More >>
Top Stories










News Roundup