കൊയിലാണ്ടി: ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
ഡോക്ടര്‍ അബിലാഷ് ആരോഗ്യ ജീവനം എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുരേഷ് ബാബു, എന്‍. ചന്ദ്രശേഖരന്‍, ക.സുധാകരന്‍, എം.ആര്‍.ബാലകൃഷണന്‍, രാഗം മുഹമ്മദലി, എന്‍.ഗോപിനാഥന്‍, എം.എം. ശ്രീധരന്‍, കെ.വിനോദ് കുമാര്‍, അലി അരങ്ങാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
As part of World Health Day, a health awareness class was organized under the auspices of Alliance Club International.