തിരുവനന്തപുരം ; തിരക്കഥകൃത്തും സംവിധായകനുമായ ജിന്റോ തോമസ് ഈ വര്‍ഷത്തെ ശംഖുമുദ്ര പുരസ്‌കാരത്തിന് അര്‍ഹനായി 2025 മെയ് 18 ഞാറാഴ്ച് വൈകുനേരം 3 മണിക്ക് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാടകലം എന്നാ ചിത്രം ജിന്റോ തോമസ് തിരക്കഥ എഴുതിയതാണ്. ബുക്ക്‌മൈഷോ റിലീസ് ചെയ്ത പടച്ചോന്റെ കഥകള്‍ എന്ന ചിത്രമാണ് ജിന്റോ ആദ്യമായ് സംവിധാനം ചെയ്ത സിനിമ.
ജിന്റോയുടേതായി ഇനി പുറത്തിറങ്ങാന്‍ ഉള്ളത് തന്മയ സോള്‍, ദിനീഷ്, നിഷ സാരങ്, ജിയോ ബേബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇരുനിറം എന്ന ചിത്രമാണ.്സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം റിലീസിനു ഒരുങ്ങുകയാണ്.
Jinto Thomas from Chakkitapparakaran wins another award, receives the Sankhumudra Award