കോഴിക്കോട്; വെറുപ്പിന്റെ ലോകത്ത് സ്‌നേഹത്തിന്റെ മതമാണ് കവിത എന്ന് പ്രശസ്ത കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. ഗണിതത്തിന് വിശദീകരിക്കാന്‍ കഴിയാത്ത അനന്തതയെ കുറിച്ച് കവിത പറയുന്നുവെന്നും മനുഷ്യരാശി നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് കവിതയെന്നും അദ്ദേഹം പറഞ്ഞുവെറുപ്പിന്റെ ലോകത്ത് സ്‌നേഹത്തിന്റെ മതമാണ് കവിത എന്ന് പ്രശസ്ത കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. ഗണിതത്തിന് വിശദീകരിക്കാന്‍ കഴിയാത്ത അനന്തതയെ കുറിച്ച് കവിത പറയുന്നുവെന്നും മനുഷ്യരാശി നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ് കവിതയെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക്‌മെന്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി കവിത പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കോളേജ് വിഭാഗത്തില്‍ ബി. ശ്രീനന്ദയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എ.ആര്‍ അനിവേദയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് സംഘടിപ്പിച്ച അഖിലകേരള പ്രബന്ധരചന മത്സരത്തിന്റെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും സമര്‍പ്പിച്ചു.
ബാങ്ക് വിഭാഗത്തില്‍ അര്‍ച്ചന എസ് തങ്കവും കോളേജ് വിഭാഗത്തില്‍ എ. അതുല്യയും വിജയികളായി. ശ്രീ വില്‍സണ്‍ സാമുവല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് സി ലാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സി അര്‍ജുന്‍ സ്വാഗതവും യു ടി സുരേഷ് നന്ദിയും പറഞ്ഞു. ശേഷം ഗായകന്‍ നിധീഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നടന്നു.
Poetry is the religion of love in a world of hate - Veerankutty