കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇടിമിന്നലോട് കൂടിയായിരുന്നു മഴ. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തു തുടങ്ങിയത്. അപ്രതീക്ഷിതമായ മഴയില്‍ ജനങ്ങള്‍ കടുത്ത പ്രയാസം അനുഭവിച്ചു. ഇരുചക്രവാഹനങ്ങളിലും മറ്റും പോവുകയായിരുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി .
റോഡ് നിറയെ കല്ലും മണ്ണും ആയിരുന്നു. കുടിവെള്ള പദ്ധതിക്കായി പൈപ്പ് കീറിയിട്ടതിനാല്‍ റോഡ് നിറയെ ചളിക്കളമായി മാറി.ചെളിയും മണ്ണും കല്ലുകളും റോഡ് ആകെ പരന്നുകിടക്കുകയാണ്. ഇരുചക്രവാഹനക്കാര്‍ പലരും തെന്നി വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരക്കൊമ്പുകളും തെങ്ങിന്‍ മടലുകളും റോഡിലാകെ വീണു കിടക്കുകയാണ്. വൈദ്യുതി ബന്ധവും നിലച്ചു .കാപ്പാട് തുവ്വപ്പാറയില്‍ തെങ്ങ് വീണു ഗതാഗതം തടസപ്പെട്ടു. ആര്‍ക്കുംപരിക്കില്ല
Heavy rain and wind in Koyilandy; Roads full of mud and water, travelers should be careful