കൊയിലാണ്ടി; നഗരസഭ ജാഗ്രതാ സമിതി മാംഗല്യം പ്രീമാരിറ്റല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കണയങ്കോട് ഹൗസ് ബോട്ടിന് സമീപത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി മുഖ്യാതിഥിയായി. എം എം എച്ച്എസ്എസ് ന്യൂ മാഹീ സ്‌കൂളിലെ അദ്ധ്യാപകന്‍ ഡോ. സുധീഷ് ബോധവത്കരണ ക്ലാസ്സ് നടത്തി.
ശശി കോട്ടില്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ ഷബില സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിറാജ് വി. എം സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മോനിഷ നന്ദിയും പറഞ്ഞു. ക്ലാസില്‍ പങ്കെടുത്ത ദമ്പതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
Organized Mangalyam Premarital Education Programme