കൊയിലാണ്ടി; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആന വിരണ്ടു. രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ധ്യം. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമാണ്.
കുറവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രം ഓഫീസടക്കം ആന തകര്‍ത്തെറിഞ്ഞു. തിടമ്പേറ്റാനായി കൊണ്ടുവന്ന ആനവടി പൊട്ടിയതിനെ തുടര്‍ന്നാണ് ആന വിരണ്ടത്.
An elephant ran over a temple during the Manakulangara temple festival in Kuruvangad, Koyilandy; Two people died tragically