കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ എൻ എസ്സ് എസ്സ് കൊയിലാണ്ടി ക്ലസ്റ്ററിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു.
ഷോർട് ഫിലിം ഡയറക്ടർ ആയ ശ്രീ.ഷമിൽ രാജ്, NSS കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ. കെ പി അനിൽകുമാർ എന്നിവർ മുഖ്യതിഥികൾ ആയ പരിപാടിയിൽ G V H S S കൊയിലാണ്ടി, പന്തലായനി ഗേൾസ് സ്കൂൾ, ഗവണ്മെന്റ് മാപ്പിള എച് എസ് എസ്സ് എന്നിവിടങ്ങളിൽ നിന്നും നൂറോളം കുട്ടികളും പങ്കെടുത്തു.
നെസ്റ്റ് ചെയർമാൻ ശ്രീ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നെസ്റ്റ് ജനറൽ സെക്രട്ടറി യൂനുസ് ടി കെ ഭിന്നശേഷി ദിന സന്ദേശം നൽകി.
തുടർന്ന് നെസ്റ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെയും N S S വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
International Diversity Day was celebrated at Koyaladi NEST International Academy and Research Centre