മേലടി : മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും, നമ്പ്രത്ത്കര യു.പി സ്കൂളിലും സമാപനമായി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര മേളയുടെ സമാപന ഉദ്ഘാടന കർമ്മം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.
ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ അധ്യക്ഷത വഹിച്ചു, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസന്ന പി മുഖ്യാതിഥിയായി.
ആശംസകൾ അറിയിച്ചുകൊണ്ട് മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു, മേലടി ബി.ആർ സി - ബി പി സി - അനുരാജ് -വി, എം.പി ടി.എ. പ്രസിഡന്റുമാരായ മിനി എം.എം ഉമയ്ബാനു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ശ്രീ വാസുദേവ ആശ്രമ ഹൈസ്ക്കൂൾ പ്രധാന അധ്യാപിക അജിത സി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ രജിത്ത് ടി.കെ നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ വിവിധങ്ങളായ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
Meladi Upazila Shastrotsavam concluded at Sri Vasudeva Ashrama Government Higher Secondary School and Nambaratkara UP School