---
title: "ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു"
english_title: "Pantalayani Block Panchayat President P. Baburaj inaugurated the National Rural Employment Guarantee Scheme training program."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/244614/pantalayani-block-panchayat-president-p-baburaj-inaugurated-the-national-rural-employment-guarantee-scheme-training-program"
published_at: "2024-10-23T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b5ac0a46f_0000_ATTACH__.jpg"
keywords: []
---

# ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി : **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി : **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി .ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ( ഇൻ ചാർജ് ) കെ. വി സതീഷ് കുമാർ അധ്യക്ഷനായി. റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും കിലാ ഫാക്കൽട്ടിയുമായ നാരായണൻ ക്ലാസെടുത്തു.

അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ , ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ബ്ലോക്ക് പഞ്ചായത്ത് വനിതക്ഷേമ ഓഫീസർ സി. ബിന്ദു, തൊഴിലുറപ്പ് വിഭാഗം അക്രെഡിറ്റഡ് എഞ്ചിനീയർ ആതിര എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/244614/pantalayani-block-panchayat-president-p-baburaj-inaugurated-the-national-rural-employment-guarantee-scheme-training-program)