കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്കായി ബി ഇ എം യു പി സ്കൂളിൽ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു.
പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, എ.ഇ ഒ എം.കെ. മഞ്ജു, നൂൺമീൽ ഓഫീസർ എ.അനിൽകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ വിജിത, ന്യൂട്രീഷൻ അശ്വതി പി പി ,എൻ.ഡി പ്രജീഷ്, കെ.കെ.മനോജ്, ഗണേശൻ കക്കഞ്ചേരി, കെ കെ ശ്രീഷു, കെ.ഗിരീഷ്, പ്രമോദ്.പി, കെ.ടി. ജോർജ് എന്നിവർ സംസാരിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മൊബൈൽ ലാബ് സേവനവും പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും വിതരണം ചെയ്തു.
ജി. യു.പി സ് കക്കഞ്ചേരിയിലെ ഷീബ കെ കെ ഒന്നാം സ്ഥാനവും കോതമംഗലം സൗത്ത് സ്കൂളിലെ ദേവി കെ രണ്ടാം സ്ഥാനവും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത കൃഷ്ണൻ മൂന്നാം സ്ഥാനവും നേടി.
A cooking competition was organized at BEMUP School for the cooking workers of public schools