കൊയിലാണ്ടി : വെങ്ങളം കാട്ടിലപ്പീടികയിൽ വൺ ഇന്ത്യാ എ.ടി.എം ഫ്രാഞ്ചൈസി ജീവനക്കാരനെ കവർച്ച ചെയ്‌ത് ബന്ധിയാക്കിയെന്ന കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദിൻ്റെ നേത്യത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് വാഹനത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടത്.
അന്വേഷണ സംഘം സുഹൈലുമായി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി.
വൈദ്യ പരിശോധനായിൽ പരിക്കുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. അതിനാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു.
തുടർന്ന് ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ജിജേഷ് എന്നിവരുൾപ്പെട്ട സംഘം കുരുടിമുക്കിൽ ആക്രമണം നടന്നുവെന്നു പറയുന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മിൽ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മിൽ നിക്ഷേപിക്കാനായി പോകവെ വഴിയിൽ പർദയിട്ട സ്ത്രീ വാഹനത്തിന് മുന്നിൽപ്പെട്ടുയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
വാഹനം നിർത്തിയതിന് പിന്നാലെ ആക്രമിച്ചെന്നും പിന്നീട് നടന്നതൊന്നും ഓർമ്മിയില്ലെന്നുമാണ് പറഞ്ഞത്. കാട്ടിലപ്പീടികയിൽ ജനങ്ങൾ നോക്കുമ്പോഴാണ് ബോധംവരുന്നത്. 25ലക്ഷം രൂപ നഷ്ട്‌ടപ്പെട്ടിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.
An incident in Kozhikode where Yuan was tied to a car and robbed of money; The investigation is in progress.