കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു.
അരിക്കുളം കാരയാട് താമരശ്ശേരി മീത്തൽ ബാലൻ (62) ആണ് മരിച്ചത്.
കൊല്ലം റെയിൽവെ ഗേറ്റിനും ആനക്കുളം ഗേറ്റിനുമിടയിലാണ് അപകടം ഉണ്ടായത്.
കെഎസ്കെടിയു മേഖലാ കമ്മിറ്റി അംഗവും അരിക്കുളം ഗ്രാമപഞ്ചായത്ത് സിപിഐ(എം) അംഗവുമായ നിഷയുടെ ഭർത്താവാണ് ബാലൻ. മക്കൾ: അർജുൻ, അനുവിന്ദ്.
Arikulam native dies after being hit by a train in Koyalandy Kollam